ഗുഡ് സമരിറ്റന്‍ പാലിയേറ്റീവ് കെയര്‍ വാഴത്തോപ്പ് യൂണിറ്റ് തുടങ്ങി
ഗുഡ് സമരിറ്റന്‍ പാലിയേറ്റീവ് കെയര്‍ വാഴത്തോപ്പ് യൂണിറ്റ് തുടങ്ങി
ഇടുക്കി: ഇടുക്കി രൂപതാ ഗുഡ് സമരിറ്റന്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വാഴത്തോപ്പ് യൂണിറ്റ് തുടങ്ങി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ രൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനംചെയ്തു. കത്തിഡ്രല്‍ വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷനായി. ഷാജി വൈക്കത്തുപറമ്പില്‍ സംഘടനയുടെ പ്രവര്‍ത്തനരീതിയും രൂപതാ പ്രസിഡന്റ് ടോമി വെളിഞ്ഞാലില്‍ പദ്ധതികളും അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍ വില്‍സണ്‍, പഞ്ചായത്തംഗങ്ങളായ റിന്‍സി സിബി, സാലി ബാബു, ഫാ. ജെറിന്‍ ആയിലുമാലില്‍, ഫാ. ഐബിന്‍ കാരിശേരില്‍, സിസ്റ്റര്‍ മെറീന തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?