കെസിവൈഎം സംസ്ഥാന യുവജനദിനാഘോഷം 5ന് മുരിക്കാശേരിയില്‍
കെസിവൈഎം സംസ്ഥാന യുവജനദിനാഘോഷം 5ന് മുരിക്കാശേരിയില്‍
ഇടുക്കി: കെസിവൈഎം സംസ്ഥാന യുവജനദിനാഘോഷം 5ന് മുരിക്കാശേരിയില്‍ നടക്കും. കെസിബിസി പ്രസിഡന്റ് ഡോ വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. മഹാസംഗമത്തിന്റെ പ്രചാരണാര്‍ത്ഥം രൂപതയുടെ പ്രധാന കേന്ദ്രങ്ങളില്‍നിന്ന് വിവിധ മേഖലകളുടെ നേതൃത്വത്തില്‍ തോമസ് മൂര്‍ ഛായാചിത്ര പ്രയാണം, ദീപശിഖ പ്രയാണം, പതാക പ്രയാണം എന്നിവ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് സംഗീതനിശയും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ നിന്നുമുള്ള യുവജനങ്ങളെ ഒരുമിച്ചുചേര്‍ക്കുന്ന സംഗമത്തിന് സംസ്ഥാന സമിതി അംഗങ്ങളും ഇടുക്കി രൂപത ഭാരവാഹികളും നേതൃത്വം നല്‍കും. സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷനാകും. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യാതിഥിയായും. മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, ട്രഷറര്‍ ജെന്‍സണ്‍ ആല്‍ബി, ഇടുക്കി രൂപതാ പ്രസിഡന്റ് അമല്‍ ജിജു ജോസഫ്, ജനറല്‍ സെക്രട്ടറി ബിജോ ബൈജു, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?