എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു

എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു

Jul 3, 2026 - 16:49
 0
എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും എഴുകുംവയല്‍ സായം പ്രഭയും ചേര്‍ന്ന്  ബിപിഎല്‍ വിഭാഗക്കാരായ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം ജോണി പുതിയാപറമ്പില്‍ അധ്യക്ഷനായി. എസ്ഇബി പ്രസിഡന്റ് സാബു മണിമലകുന്നേല്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞമ്മച്ചന്‍ പാറത്തറ, എംഡിഎസ് പ്രസിഡന്റ് ജോര്‍ജ് അരീപ്പറമ്പില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജിഷ, വാര്‍ഡ് കണ്‍വീനര്‍ ബിജു പെരുമനങ്ങാട്ട്, സായം പ്രഭ ഫെസിലിറ്റേറ്റര്‍ മെല്‍ടണ്‍, കെയര്‍ഗീവര്‍ ലേഹ പ്രശാന്ത്, മോളി പുറത്തേമഠം തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow