സി പി എം ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് ഒക്ടോബർ 19 ന് തുടക്കം
സി പി എം ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് ഒക്ടോബർ 19 ന് തുടക്കം

ചെറുതോണി: 6 പതിറ്റാണ്ടായി ജനങ്ങൾ ആഗ്രഹിച്ചിരുന്ന ഭൂ നിയമ ഭേദഗതി സഫലീകരിക്കപ്പെട്ട സന്ദേശം ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനായി സിപിഐ എം ജില്ലാ കമ്മറ്റിയുടെ തത്വത്തിൽ ജില്ലയിലുടനീളം കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 മുതൽ 28 വരെയാണ് ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നയിക്കുന്ന പുതിയ ഇടുക്കി - പുതുമുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തിയുള്ള ജനകീയ വിജയ സന്ദേശ യാത്ര.
ഇടുക്കിയിലെ ജനങ്ങളുടെ ജീവിതത്തിനും വികസനത്തിനും തടസ്സമായി 6 പതിറ്റാണ്ട് മുമ്പ് കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന ഭൂ നിയമം ഭേദഗതി ചെയ്ത പിണറായി സർക്കാരിന് അഭിവാദ്യം അർപ്പിച്ചും, ലോകത്തിന് മാതൃകയായ വൈവിദ്ധ്യമാർന്ന വികസന പരിപ്രേഷ്യം സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്തുക, ഭൂ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്ന യുഡിഎഫിനെയും നിക്ഷിപ്ത താൽപ്പര്യക്കാരായ അരാഷ്ട്രീയ സംഘടനകളെയും തിരിച്ചറിയുക, കൃഷിക്കാരന് കണ്ണീരും ദുരിതവും നൽകിയ ആസിയാൻ കരാർ ഉൾപ്പടെയുള്ള കർഷക നയങ്ങൾ ആവിഷ്ക്കരിച്ച കോൺഗ്രസ്സിനെയും കർഷക വിരുദ്ധ നയം നടപ്പിലാക്കുന്ന ബിജെപി സർക്കാരിനെയും റ്റപ്പെടുത്തുക, ഇന്ത്യ രാഷ്ട്രമാക്കാൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്ത് തോൽപ്പിക്കുക. എന്നീ മുദാവാക്യങ്ങളുയർത്തിയാണ് ജാഥ സംഘടിപ്പിച്ചിട്ട
What's Your Reaction?






