കൗണ്‍സിലറെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അസഭ്യം പറഞ്ഞ സംഭവം: സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് പ്രതിഷേധം: സബ് കമ്മിറ്റി രൂപീകരിച്ച് വീണ്ടും അന്വേഷണം നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍

Jul 28, 2026 - 17:32
 0

This is the title of the web page

ഇടുക്കി: കട്ടപ്പന ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ബേബി കുര്യനെ, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ അസഭ്യം പറഞ്ഞതായുള്ള പരാതിസംബന്ധിച്ച് അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് പ്രതിഷേധം. സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് ആരോപിച്ച് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചു. സബ് കമ്മിറ്റി രൂപീകരിച്ച് വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ സര്‍വീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അസിസ്റ്റന്റ് എന്‍ജിനീയര്‍ അസഭ്യം പറഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് ചെയര്‍പേഴ്‌സനും യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരും വ്യക്തമാക്കി.
ഇതിനുശേഷം സെക്രട്ടറി അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് ചെയര്‍പേഴ്‌സണ്‍ വായിച്ചു. എന്നാല്‍ ഉദ്യോഗസ്ഥന്റെ നടപടിയെ വെള്ളപൂശുന്ന പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ഉദ്യോഗസ്ഥനെ സംരക്ഷിച്ചുള്ള പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍മാരായ വി ആര്‍ സജി, കെ പി സുമോദ്, ഷാജി കൂത്തോടിയില്‍, സി ആര്‍ മുരളി, ബേബി കുര്യന്‍ തുടങ്ങിയവര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow