അഞ്ചുരുളിയിലെ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നാലാഴ്ചക്കകം പ്രവര്‍ത്തനമാരംഭിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
അഞ്ചുരുളിയിലെ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നാലാഴ്ചക്കകം പ്രവര്‍ത്തനമാരംഭിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളിയിലെ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നാലാഴ്ചക്കകം പ്രവര്‍ത്തനമാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ശൗചാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയിലാണ്
പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോള്‍ട്ടേജ് ക്ഷാമവും വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണമാണ് 2024 മെയില്‍ ശൗചാലയം നടത്തിപ്പില്‍നിന്നും കരാറുകാരന്‍ പിന്‍മാറിയതെന്നാണ് കാഞ്ചിയാര്‍ പഞ്ചായത്ത് സെക്രട്ടറി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
What's Your Reaction?






