ഇടുക്കി ജില്ല താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗവും താലൂക്ക് സംഗമവും
ഇടുക്കി ജില്ല താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗവും താലൂക്ക് സംഗമവും

ഇടുക്കി: ജില്ല താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗവും താലൂക്ക് സംഗമവും കട്ടപ്പനയില്‍ നടന്നു. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.എസ്.ബേബി അദ്ധ്യക്ഷതവഹിച്ച സമ്മേളനം സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്‍ ആചാരി ഉദ്ഘാടനം ചെയ്തു. ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഇ. ജി സത്യന്‍, പ്രശസ്ത അഭിനേതാവ് എം.സി. കട്ടപ്പന എന്നിവര്‍ക്ക് അനുശോചനമറിയിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. 2023-2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും 2024-2025 വര്‍ഷത്തെ പദ്ധതികള്‍ സംബന്ധിച്ച പ്രവര്‍ത്തനരൂപരേഖയും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബെന്നി മാത്യു അവതരിപ്പിച്ചു. കൗണ്‍സില്‍ ഭാരവാഹികളായ ടോമി ജോസഫ്, വി.കെ സുരേന്ദ്രന്‍, ജോമറ്റ് ജോയി, അന്നക്കുട്ടി അഗസ്റ്റിന്‍, ബിജോ ജോസ്, റോബര്‍ട്ട്എന്നിവര്‍ പ്രസംഗിച്ചു.
What's Your Reaction?






