ചെറുതോണി പോസ്റ്റ് ഓഫീസ് റോഡിൽ ദുരിതയാത്ര: പരിഹാരം കാണാതെ അധികൃതർ
ചെറുതോണി പോസ്റ്റ് ഓഫീസ് റോഡിൽ ദുരിതയാത്ര: പരിഹാരം കാണാതെ അധികൃതർ
ഇടുക്കി: ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി കാലങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. ടൗണിലെ ആദ്യകാല റോഡുകളിലൊന്നായ സ്റ്റോണേജ് ബിൽഡിങ്ങിന് മുൻവശത്തുനിന്ന് പെട്രോൾ പമ്പ് ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂർണമായും തകർന്ന് ദുരിതയാത്രയ്ക്ക് വഴിയൊരുക്കുന്നത്. സപ്ലൈകോ, പോസ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾ ഈ ഭാഗത്താണ് പ്രവർത്തിക്കുന്നത്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും പ്രദേശവാസികൾക്കും ഈ വഴിയിലൂടെയുള്ള യാത്ര കടുത്ത ദുരിതമായി മാറിയിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടും നവീകരണത്തിന് അധികൃതർ താല്പര്യം കാട്ടുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?