അടിമാലി ടൗണിലെ ബൈപ്പാസ് റോഡ് തകര്‍ന്നു: വാഹനഗതാഗതം ദുഷ്‌കരം
അടിമാലി ടൗണിലെ ബൈപ്പാസ് റോഡ് തകര്‍ന്നു: വാഹനഗതാഗതം ദുഷ്‌കരം
ഇടുക്കി: അടിമാലി ലൈബ്രറി റോഡില്‍നിന്ന് ടെക്‌നിക്കല്‍ ഹൈസ്‌കൂളിനുസമീപം ദേശീയപാതയില്‍ എത്തിച്ചേരുന്ന ബൈപ്പാസ് റോഡ് തകര്‍ന്നതോടെ യാത്രാക്ലേശം രൂക്ഷം. ടാറിങ് പൊട്ടിപ്പൊളിഞ്ഞതോടെ വാഹനഗതാഗതം ദുഷ്‌കരമായി. മണ്ണിടിച്ചില്‍ ദുരന്തസമയം വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിട്ടതോടെയാണ് റോഡ് തകര്‍ന്നത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. ലക്ഷംവീട് നഗറിനുസമീപം റോഡ് പൂര്‍ണമായി തകര്‍ന്നു. ടാറിങ് പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ സമയത്ത് ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നുപോയതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് വഴിതെളിച്ചത്. അറ്റകുറ്റപ്പണി വൈകിയാല്‍ പാത കൂടുതല്‍ പൊട്ടിപ്പൊളിയാന്‍ കാരണമാകും. കുഴികളില്‍ പതിച്ച് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്.
What's Your Reaction?