കലാമാമാങ്കത്തില്‍ തൊടുപുഴയ്ക്ക് കിരീടം: സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമ മാതാ
കലാമാമാങ്കത്തില്‍ തൊടുപുഴയ്ക്ക് കിരീടം: സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമ മാതാ

കട്ടപ്പന
കട്ടപ്പന ചിലങ്കകെട്ടിയ നാലുരാപ്പകലുകള്‍ക്കൊടുവില്‍ വീണ്ടും ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ട് തൊടുപുഴ ഉപജില്ല. ആകെ 935 പോയിന്റ് നേടിയാണ് തൊടുപുഴ കിരീടം ചൂടിയത്. 827 പോയിന്റ് നേടി കട്ടപ്പന ഉപജില്ല രണ്ടാമതെത്തി. 785 പോയിന്റ് നേടിയ നെടുങ്കണ്ടം ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. സ്‌കൂള്‍ തലത്തില്‍ 247 പോയിന്റ് നേടി കൂമ്പന്‍പാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ് ജേതാക്കളായി. 206 പോയിന്റ് നേടിയ കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. കല്ലാര്‍ ജി.എച്ച്.എസ്.എസ് 204 പോയിന്റുമായി മൂന്നാമതെത്തി
What's Your Reaction?






