വീട്ടമ്മയെ ഏലപ്പാറ പഞ്ചായത്തംഗം ജാതീയമായി അധിക്ഷേപിച്ചതായി പരാതി

വീട്ടമ്മയെ ഏലപ്പാറ പഞ്ചായത്തംഗം ജാതീയമായി അധിക്ഷേപിച്ചതായി പരാതി

Oct 11, 2026 - 11:10
 0
വീട്ടമ്മയെ ഏലപ്പാറ പഞ്ചായത്തംഗം ജാതീയമായി അധിക്ഷേപിച്ചതായി പരാതി
This is the title of the web page

ഇടുക്കി: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ ഏലപ്പാറ പഞ്ചായത്തംഗം ജാതീയമായി അധിക്ഷേപിച്ചതായി പരാതി. ഏലപ്പാറ കൊച്ചുകരുന്തരുവി കുരിക്കേടത്ത് വിലാസിനിയേയാണ് അഞ്ചാം വാര്‍ഡംഗം ജിഷ ജോസഫ് വാട്‌സ്ആപ് ശബ്ദസന്ദേശത്തിലൂടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്. സംഭവത്തില്‍ വിലാസിനിയുടെ മകന്‍ കെ കെ വിനീഷ് കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കി. കൊച്ചുകരുന്തരുവി- വാളിപ്ലാക്കല്‍ റോഡിൻ്റെ ഇരുവശവും വളർന്നു നിൽക്കുന്ന കാട് വെട്ടിത്തെളിക്കുന്നതുമായി ബന്ധപ്പെട്ട വിവരം വിനീഷ് പ്രദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു. ഇതിനെ നിരവധിപേര്‍ പിന്തുണച്ചതില്‍ പ്രകോപിതയായ പഞ്ചായത്തംഗം, തിരുവല്ലയില്‍ ജോലിചെയ്യുന്ന വിലാസിനിക്ക് മോശമായ പദപ്രയോഗങ്ങളിലൂടെ ശബ്ദസന്ദേശം അയച്ചതായാണ് പരാതി.

Slide 1
Slide 2

സത്യപ്രതിജ്ഞ ലംഘനം നടത്തിയ പഞ്ചായത്തംഗം രാജിവയ്ക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും പികെഎസ് ജില്ലാ സെക്രട്ടറി വി പി സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി സരിത സുഭാഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചായത്തംഗത്തെ സംരക്ഷിക്കുകയാണെന്നും കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പികെഎസ് തിങ്കളാഴ്ച രാവിലെ 10ന് ഏലപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചന്‍ ഉദ്ഘാടനംചെയ്യും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow