ഡീന്‍ കുര്യാക്കോസ് അയ്യപ്പന്‍കോവില്‍ പാലിയേറ്റിവിന് നല്‍കിയ വാഹനം ഏറ്റ് വാങ്ങിയില്ലെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ്
ഡീന്‍ കുര്യാക്കോസ് അയ്യപ്പന്‍കോവില്‍ പാലിയേറ്റിവിന് നല്‍കിയ വാഹനം ഏറ്റ് വാങ്ങിയില്ലെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ്

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എം.പി അയ്യപ്പന്‍കോവില്‍ പാലിയേറ്റീവിന് വാങ്ങി നല്‍കിയ വാഹനം പഞ്ചായത്ത് ഏറ്റ് വാങ്ങിയില്ലന്ന ആക്ഷേപവുമായി കോണ്‍ഗ്രസ്. 5 ആശുപത്രികള്‍ക്കാണ് എം പി വാഹനങ്ങള്‍ നല്‍കിയത്. ഉദഘാടനം കഴിഞ്ഞ് തിരിച്ച് നല്‍കണമെന്ന വ്യവസ്ഥയോടെയാണ് വണ്ടി നല്‍കിയത്. അതെ സമയം രജിസ്‌ട്രേഷന്‍ കഴിഞ്ഞ് വാഹനം ഏറ്റുവാങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അറിയിച്ചു.
ഹൈറേഞ്ചിലെ ഭൂരിഭാഗം ആശുപത്രികളിലെയും പാലിയേറ്റീവ് കെയര്‍ വാഹനങ്ങള്‍ കാലാവധി കഴിഞ്ഞ് കിടക്കുകയാണ്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതികളുടെയും രാഷ്ട്രിയ നേതൃത്വങ്ങളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ഡീന്‍ കുര്യക്കോസ് എം പി 12 ലക്ഷം രൂപ വീതം ചിലവഴിച്ച് ഉപ്പുതറ , അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ചിന്നക്കനാല്‍, വെള്ളിയാമറ്റം എന്നീ ആശുപത്രികള്‍ക്ക് വാഹനങ്ങള്‍ കൈമാറിയത്. വാഹനങ്ങള്‍ അതാത് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളാണ് ഏറ്റുവാങ്ങേണ്ടത്. എന്നാല്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് മാത്രം വാഹനം ഏറ്റ് വാങ്ങാന്‍ തയ്യാറായില്ല. ഇത് രാഷ്ട്രിയ വിരോധം മൂലമാണങ്കില്‍ രാഷ്ട്രിയ പരമായി ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും ഡിസിസി സെക്രട്ടറി അഡ്വ: അരുണ്‍ പൊടിപാറ പറഞ്ഞു.
അതേ സമയം അയ്യപ്പന്‍ കോവില്‍ പഞ്ചായത്ത് മന:പൂര്‍വ്വം വാഹനം കൈപ്പറ്റാതിരുന്നിട്ടില്ല, വാഹനം കൈപ്പറ്റാന്‍ പറഞ്ഞ ദിവസം ഡോക്ടര്‍മാര്‍ക്ക് സൗകര്യമുണ്ടാകാതിരുന്നതിനാലാണ് വാഹനം കൈപ്പറ്റതിരുന്നതെന്നാണ് പഞ്ചായത്ത് നല്‍കുന്ന വിശദീകരണം.
What's Your Reaction?






