ടാങ്കര്‍ലോറി ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് കട്ടപ്പന പുളിയൻമല റോഡിൽ ഗതാഗത തടസം
ടാങ്കര്‍ലോറി ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് കട്ടപ്പന പുളിയൻമല റോഡിൽ ഗതാഗത തടസം

ഇടുക്കി: പാറക്കടവിനും പുളിയന്മലക്കും ഇടയ്ക്ക് ടാങ്കര്‍ലോറി ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ശാസ്താനടയില്‍ അപകടത്തില്‍പ്പെട്ട വാഹനം കമ്പത്തേക്ക് കൊണ്ടുപോകുന്നതിനിടെ കെട്ടിവലിക്കുന്നതിനായി എത്തിയ ലോറി തകരാറിലായതാണ് ഗതാഗത തടസത്തിന് കാരണം. ആംബുലന്‍സടക്കമുള്ള വാഹനങ്ങള്‍ കടത്തിവിടാന്‍ പൊലീസ് ഏറെ പണിപ്പെട്ടു. കട്ടപ്പനയില്‍ നിന്നും ക്രയിന്‍ എത്തിച്ച് ഇരുവാഹനങ്ങളും മാറ്റിയശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഗതാഗത തടസത്തെത്തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ആന കുത്തി, മാലി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോയത്.
What's Your Reaction?






