കോഴിമല ഗവ എല്‍ പി സ്‌കൂള്‍ വാര്‍ഷികം
കോഴിമല ഗവ എല്‍ പി സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: കോഴിമല ഗവ. എല്‍.പി സ്‌കൂള്‍ വാര്‍ഷികവും പഠനോത്സവവും സംയുക്തമായി നടന്നു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 42 വര്‍ഷമായി ആദിവാസി മേഖലയായ കോവില്‍മലയിലെ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്ന സ്‌കൂളാണ് കോവില്‍മല എല്‍പി സ്‌കൂള്‍. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിജയം വരിക്കുന്ന സ്‌കൂള്‍ നാടിന് തന്നെ മാതൃകയാണ്.
പി.റ്റി എ പ്രസിഡന്റ്‌റ് ജിന്‍സ് ജോസഫ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ജെ. സേവ്യര്‍ മുഖ്യ പ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റര്‍ അവറാച്ചന്‍ ജോ കോശി ,കാഞ്ചിയാര്‍ പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍, ആനന്ദന്‍ വി ആര്‍, ലിനു ജോസ്, കട്ടപ്പന ബിപിസി ഷാജി മോന്‍ കെ ആര്‍, കാതറൈന്‍ ജന്മ , ജയ്‌മോന്‍ കോഴിമല, എം എം ദേവസ്യ, പ്രിയ സനീഷ്, സതീഷ് വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






