മുണ്ടിയെരുമ ശുഭാനന്ദാശ്രമം വാര്‍ഷികം 7മുതല്‍
മുണ്ടിയെരുമ ശുഭാനന്ദാശ്രമം വാര്‍ഷികം 7മുതല്‍

ഇടുക്കി: കല്ലാര്‍ മുണ്ടിയെരുമ ശുഭാനന്ദാശ്രമത്തിന്റെ വാര്‍ഷികം 7, 8, 9 തീയതികളില്‍ ആഘോഷിക്കും. 7ന് രാവിലെ അഞ്ചിന് ഗുരുപൂജ, ഏഴിന് സമൂഹാരാധന, ഒമ്പതിന് സ്വാമി നിത്യാനന്ദന്‍ കൊടിയേറ്റും, 11.30ന് ബാലജന സമ്മേളനം, ഒന്നിന് അന്നദാനം, രണ്ടിന് ഭക്തിഗാനസുധ, അഞ്ചിന് ഗുരുപൂജ, ഏഴിന് സമൂഹാരാധന, ആത്മീയ പ്രഭാഷണം, എട്ടിന് അന്നദാനം. 8ന് രാവിലെ അഞ്ചിന് ഗുരുപൂജ, ഏഴിന് സമൂഹാരാധന, 10.30ന് ഗുരുദേവ ചരിതം, 11ന് വനിതാ സമ്മേളനം, ഒന്നിന് അന്നദാനം, 2.30ന് യുവജന സമ്മേളനം, അഞ്ചിന് ഗുരുപൂജ, 8.30ന് കലാപരിപാടികള്‍. 9ന് രാവിലെ ഏഴിന് സമൂഹാരാധന, 8.30ന് ഭക്തിഗാനസുധ, ഒമ്പതിന് നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രഥവാഹന ഘോഷയാത്ര സ്വാമി ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. 10ന് ഘോഷയാത്ര ആരംഭിക്കും, ഒന്നിന് സമൂഹസദ്യ, 2.30ന് ജന്മ ശതാബ്ദി സമ്മേളനം, 5.30ന് ശതാബ്ദി വിളംബര പ്രകാശയാത്ര, ഒമ്പതിന് ഭക്തിഗാനസുധ. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി നിത്യാനന്ദന്‍, വി കെ ഷാജി, സുരേഷ്‌കുമാര്‍ കട്ടേക്കാനം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






