വണ്ടിപ്പെരിയാറില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍
വണ്ടിപ്പെരിയാറില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ മത്തായിമൊട്ട അമ്പത്തഞ്ച്പുതുവലിൽ രാത്രിയുടെ മറവില്‍ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ 2 പ്രതികളെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ മഞ്ചുമല ലോവര്‍ ഡിവിഷനില്‍ രാംകുമാര്‍ (32) മഞ്ചുമല പഴയകാട് സ്വദേശി പ്രവീണ്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭംവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജശേഖരന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് കേസ് എടുത്ത ്‌നടത്തിയ അന്വേഷണത്തില്‍ കേസില്‍ 4 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം നടന്നു വരുന്നതായും വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ കെ ഹേമന്ദ് കുമാര്‍ അറിയിച്ചു . അറസ്റ്റ് ചെയ്ത 2 പ്രതികളെ പീരുമേട് മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി
റിമാന്‍ഡ് ചെയ്തു.
What's Your Reaction?






