കട്ടപ്പന ഇരട്ടക്കൊലപാതകം: നിധീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കട്ടപ്പന ഇരട്ടക്കൊലപാതകം: നിധീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രധാനപ്രതി പുത്തൻപുരയ്ക്കൽ നിധീഷിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. ഇയാളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കട്ടപ്പന ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയുന്ന അടുത്തദിവസത്തേയ്ക്ക് മാറ്റിയിരുന്നു. കൊല്ലപ്പെട്ട നെല്ലിപ്പള്ളിൽ വിജയന്റെ മകനും കൊലപാതക കേസുകളിലെ രണ്ടാം പ്രതിയുമായ വിഷ്ണുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയിരുന്നു. കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനാൽ ഇയാൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ മേൽനോട്ടത്തിൽ 10അംഗ പ്രത്യേക സംഘമാണ് അന്വേഷണം.
What's Your Reaction?






