ഒൻപത് വയസുകാരനെ പീഡിപ്പിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ
ഒൻപത് വയസുകാരനെ പീഡിപ്പിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

ഇടുക്കി: ഒൻപത് വയസുകാരനെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രദീപ് കുമാർ (54) വണ്ടന്മേട് പൊലീസിന്റെ പിടിയിൽ.നിർമ്മാണ ജോലിക്കായി എത്തിയ ഇയാൾ കുട്ടിയുടെ വീടിന് സമീപമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പലയിടങ്ങളിലും അന്വേഷിക്കുന്നതിനിടയിൽ പ്രദീപിൻ്റെ താമസ സ്ഥലത്തുമെത്തി. ഈ സമയം വീടിനുള്ളി കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ട് ബന്ധുകൾ കാര്യം തിരക്കിയപ്പോളാണ് പീഡന വിവരം പുറത്തായത്.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കുട്ടിക്ക് ഐസ്ക്രീം വാങ്ങി നല്‍കി വശത്താക്കിയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്.ഒ ഷൈൻ കുമാർ, എസ്.ഐമാരായ എബി പി മാത്യു, എസ്. ഐ മഹേഷ്, സിവിൽ പൊലീസ് ഓഫീസറുമായ യൂനസ്, ജയ്മോൻ, ഫൈസൽ,രാജേഷ് മോൻ എന്നിവർ ചേർന്നാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
What's Your Reaction?






