കട്ടപ്പന ഫെസ്റ്റ് സീസൺ 2 ബുധനാഴ്ച മുതൽ കട്ടപ്പനപ്പൂരം തുടങ്ങുന്നു
കട്ടപ്പന ഫെസ്റ്റ് സീസൺ 2 ബുധനാഴ്ച മുതൽ കട്ടപ്പനപ്പൂരം തുടങ്ങുന്നു

ഇടുക്കി: കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷനും മർച്ചൻ്റ്സ് യൂത്ത് വിങ്ങിൻ്റെയും ടി. നസറുദ്ദീൻ ആൻഡ് മാരിയിൽ കൃഷ്ണൻ നായർ കിഡ്‌നി കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ 10 മുതൽ 22 വരെ കട്ടപ്പന ഫെസ്റ്റ് സീസൺ 2 നടക്കും. 10ന് വൈകിട്ട് 7ന് കട്ടപ്പന മർച്ചൻ്റ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറിയും ഫെസ്റ്റ് കമ്മറ്റി ചെയർമാനുമായ കെ. പി. ഹസ്സൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലും ജില്ലാ നേതാക്കളും പങ്കെടുക്കും. നഗരസഭ ചെയർപേഴ്‌സൻ ബീനാ ടോമി ഭദ്രദീപം തെളിയിക്കും.
കട്ടപ്പന മർച്ചൻറ് അസോസിയേൻ പ്രസിഡന്റ് അഡ്വ. എം കെ തോമസ്, പി കെ മാണി, സാജൻ ജോർജ്, സിബി കൊല്ലംകുടി, ജോഷി , വൈസ് ചെയർമാൻ കെ ജെ ബെന്നി, ജോയി വെട്ടിക്കുഴി, മനോജ് എം. തോമസ്, ജോയി ആനിത്തോട്ടം, സിജു ചക്കുംമുട്ടിൽ, വി. ആർ സജി, വി. ആർ ശശി, രതീഷ് വരകുമല എന്നിവർ സംസാരിക്കും. റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെ നേതൃത്വത്തിൽ ഗ്രൗണ്ടിൽ ഇടുക്കി ജില്ലയിലേ എറ്റവും വലിയ എഡ്യൂക്കേഷൻ എക്സ്പോ നടക്കും. കൂടാതെ കാർഷിക വ്യവസായിക പ്രദർശനങ്ങളും പ്രശസ്‌ത ഗായകൻ എംജി ശ്രീകുമാർ, സ്റ്റീഫൻ ദേവസ്സി, ഹരിശ്രീ അശോകൻ, ആശാ ശരത്, രമ്യ നമ്പീശൻ, കൃഷ്‌ണപ്രഭ, ഡി ജെ സാവിയോ, അൻവർ സാദ്, ഓടക്കുഴൽ കലാകാരൻ രാജേഷ് ചേർത്തല, ദുർഗ്ഗ വിശ്വനാഥ് എന്നിവർ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ സിനിമാ സീരിയൽ കലാകാരന്മാർ നയിക്കുന്ന വിവിധ കലാപരിപാടികളും പ്രശസ്‌ത പാമ്പുപിടുത്ത വിദഗ്ധൻ വാവാ സുരേഷ് നയിക്കുന്ന ഷോ, ഫാഷൻ ഷോ, ബല്ലി ഡാൻസ്, സ്നോ പാർക്ക്, ഫ്ലവർ ഷോ, അക്വാ പെറ്റ് ഷോ, 100ൽ പരം വിവിധ സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റ്. വിവിധ കമ്പിനിയുടെ കാറുകളുടെയും ബൈക്ക്കളുടയും പ്രദർശന സ്റ്റാളുകൾ, എന്നിവ ഉണ്ടാകും.
വാർത്താസമ്മേളനത്തിൽ കെ പി ഹസൻ, സിജോമോൻ ജോസ്, അജിത് സുകുമാരൻ, ഷിയാസ് എ കെ, സിജോ എവറസ്റ്റ്, സെനോൺ തോമസ് എന്നിവർ പങ്കെടുത്തു.
കട്ടപ്പന ഫെസ്റ്റ് സീസൺ 2 ബുധനാഴ്ച മുതൽ കട്ടപ്പനപ്പൂരം തുടങ്ങുന്നു
What's Your Reaction?






