ഡീന്‍ കുര്യാക്കോസിന്റെ വാഹന പ്രചരണ ജാഥ
ഡീന്‍ കുര്യാക്കോസിന്റെ വാഹന പ്രചരണ ജാഥ

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ വാഹന പ്രചരണ ജാഥ മരിയാപുരം പഞ്ചായത്തില്‍ നിന്നാരംഭിച്ചു. മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട്ടില്‍ നിന്ന് ആരംഭിച്ച ജാഥ യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. മരിയാപുരം, കാമാക്ഷി, കാഞ്ചിയാര്‍ പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമാണ് പര്യടനം. പി ടി തോമസിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷമാണ് ഡീന്‍ കുര്യാക്കോസ് പ്രചരണം ആരംഭിച്ചത്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എം കെ പുരുഷോത്തമന്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി അംഗം എ പി ഉസ്മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍, യുഡിഎഫ് നേതാക്കളായ ജോയി കൊച്ചുകരോട്ട്, നോബിള്‍ ജോസഫ്, അനീഷ് ചേനക്കര, വര്‍ഗീസ് വെട്ടിയാങ്കല്‍, സണ്ണി തെങ്ങുംപള്ളി, കെ ബി സെല്‍വം, ജോബി തയ്യില്‍, അനില്‍ ആനിക്കനാട്ട്, പ്രജിനി ടോമി, ഡെന്നി മോള്‍ ബെന്നി, ടെസി തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






