കട്ടപ്പന നഗരസഭാ ഭരണസമിതിക്കെതിരെ ബിജെപി കൗൺസിലർമാർ

കട്ടപ്പന നഗരസഭാ ഭരണസമിതിക്കെതിരെ ബിജെപി കൗൺസിലർമാർ

Apr 8, 2024 - 19:36
Jul 3, 2024 - 20:03
 0
കട്ടപ്പന നഗരസഭാ ഭരണസമിതിക്കെതിരെ ബിജെപി കൗൺസിലർമാർ
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭായുടെ ഭരണസമിതി ഇറച്ചിക്കച്ചവടക്കാരായി മാറിയിരിക്കുന്നു എന്ന് ബിജെപി കൗൺസിലർമാർ. ഇറച്ചി വില കൂട്ടിയും കുറച്ചും ജനങ്ങളെ കബളിപ്പിക്കുന്നതിൽ നഗരസഭക്ക് വലിയ പങ്കാണുള്ളത്. ഭരണപക്ഷത്തുള്ള ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തിലാണ് മാംസശാല പ്രവർത്തിക്കുന്നതെന്നും ജനങ്ങളെ കബളിപ്പിക്കുന്നതിൽനഗരസഭക്ക് പങ്കുണ്ടെന്നുമാണ് ബിജെപി കൗൺസിലർമാർ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കട്ടപ്പനയിലെ മാംസ വ്യാപാരശാലിയിലെ ഇറച്ചിയുടെ വില 300 രൂപയാക്കി കുത്തനെ കുറിച്ചത്. എന്നാൽ ഒരു ദിവസത്തിനുള്ളിൽ തന്നെ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതിയില്ല എന്ന പേരിൽ അടപ്പിക്കുകയും ചെയ്തു. അതേസമയം പിറ്റേന്ന് തന്നെ വ്യാപാരശാല തുറന്നു പ്രവർത്തിക്കുകയും ഇറച്ചി വില 350 രൂപയിലേക്ക് ഉയർത്തുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പേരിൽ നഗരസഭ ഇത്തരത്തിൽ ഒരു ഇടപെടൽ നടത്തിയിട്ടില്ല എന്ന് അവകാശപ്പെടുമ്പോഴും വ്യാപാരശാലയുടെ പിന്നണി പ്രവർത്തകർ മുൻസിപ്പാലിറ്റിയുടെ ഭരണപക്ഷത്തെ ചില ആളുകളാണെന്നാണ് ബിജെപിയുടെ ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow