കരുമുളക് മോഷണം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കരുമുളക് മോഷണം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Feb 10, 2024 - 21:33
Jul 10, 2024 - 22:01
 0
കരുമുളക് മോഷണം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
This is the title of the web page

ഇടുക്കി : രാജകുമാരി പഞ്ചായത്തിലെ ഖജനാപ്പാറ, കുംഭപ്പാറ മേഖലകളിൽ വ്യാപകമായി നടന്നിരുന്ന കരുമുളക് മോഷണത്തിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ . ജാർഖണ്ഡ് സ്വദേശി വിക്രം കുമാർ (24 )നെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കുരുമുളക് ചെടികൾ ചുവടെ വെട്ടി നശിപ്പിച്ച ശേഷം താങ്ങുമരത്തിൽ നിന്നും വേർപെടുത്തി വലിച്ചു നിലത്ത് ഇട്ടാണ് ഇയാൾ മോഷണം നടത്തി വന്നിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിനു പിന്നിൽ എന്ന് സംശയം തോന്നിയ പ്രദേശവാസികൾ സമീപ മേഖലകളിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് വിക്രം കുമാർ പിടിയിലായത്. മോഷ്ടിച്ച കുരുമുളകും പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

What's Your Reaction?

like

dislike

love

funny

angry

sad

wow