മരണക്കയറില്‍നിന്ന് ജീവിതത്തിലേക്ക്: തടിയമ്പാട് സ്വദേശിയെ രക്ഷിച്ച് ഇടുക്കി പൊലീസ് 

മരണക്കയറില്‍നിന്ന് ജീവിതത്തിലേക്ക്: തടിയമ്പാട് സ്വദേശിയെ രക്ഷിച്ച് ഇടുക്കി പൊലീസ് 

Aug 28, 2026 - 10:22
 0
മരണക്കയറില്‍നിന്ന് ജീവിതത്തിലേക്ക്: തടിയമ്പാട് സ്വദേശിയെ രക്ഷിച്ച് ഇടുക്കി പൊലീസ് 
This is the title of the web page

ഇടുക്കി: ആത്മഹത്യയുടെ വക്കില്‍നിന്ന ഗൃഹനാഥനെ മനസ്സാന്നിധ്യവും വാക്ചാതുര്യവും കൊണ്ട് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ഇടുക്കി പൊലീസ്. ഇടുക്കി തടിയമ്പാട് സ്വദേശിയായ ഗൃഹനാഥനെയാണ് ഇടുക്കി എസ്‌ഐ ടി ബി ബിബിന്റെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. ഉത്രാട നാളില്‍ രാവിലെ പതിനൊന്നരയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 15 മിനിറ്റിനകം എസ്‌ഐയും സംഘവും സ്ഥലത്തെത്തി. അകത്തുനിന്ന് പൂട്ടിയ മുറിയില്‍ കട്ടിലില്‍ കയറിനിന്ന് കഴുത്തില്‍ വയര്‍ കുരുക്കിട്ട് ചാടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു ഗൃഹനാഥന്‍. വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മരണം സംഭവിക്കുമെന്ന് വ്യക്തമായതോടെ പൊലീസ് സംയമനത്തിന്റെ വഴി സ്വീകരിച്ചു.
തുടര്‍ന്ന് 40 മിനിറ്റിലേറെ ജനലിലൂടെ സംസാരിച്ച് ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണുകള്‍ അടച്ച് കട്ടിലില്‍നിന്ന് ചാടാന്‍ ഒരുങ്ങിയ നിര്‍ണായക നിമിഷത്തില്‍ 'എന്നെ ഒരു മകനെപ്പോലെ കണ്ട് ഒരു പത്തു മിനിറ്റ് തരൂ ചേട്ടാ. എന്തു പ്രശ്‌നമാണെങ്കിലും നമുക്ക് പരിഹരിക്കാം' എന്ന എസ്‌ഐയുടെ വൈകാരികമായ വാക്കുകള്‍ അയാളുടെ മനസ്സ് മാറ്റി. ഇതോടെ കഴുത്തിലെ കുരുക്കഴിച്ച് താഴെയിറങ്ങിയ ഇയാള്‍ വാതില്‍ തുറന്നു. രണ്ടു ദിവസം മുമ്പാണ് ബിബിന്‍ പറവൂരില്‍നിന്ന് ഇടുക്കിയില്‍ ചുമതലയേറ്റത്. എട്ടു വര്‍ഷത്തെ സര്‍വീസുള്ള ഇദ്ദേഹം മുമ്പ് എറണാകുളം, മാനസം, കുമളി, ദേവികുളം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്‌ഐയുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രശംസ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow