പുളിയന്‍മലയിലെ വിശ്രമകേന്ദ്രത്തിൽ വൻതോതിൽ ഏലത്തിന്റെ ശരം കണ്ടെത്തി

പുളിയന്‍മലയിലെ വിശ്രമകേന്ദ്രത്തിൽ വൻതോതിൽ ഏലത്തിന്റെ ശരം കണ്ടെത്തി

Aug 27, 2026 - 20:45
 0
പുളിയന്‍മലയിലെ വിശ്രമകേന്ദ്രത്തിൽ വൻതോതിൽ ഏലത്തിന്റെ ശരം കണ്ടെത്തി
This is the title of the web page

ഇടുക്കി: നിര്‍മാണം നിലച്ച പുളിയന്‍മലയിലെ വിശ്രമകേന്ദ്രത്തിൽ വൻതോതിൽ ഏലത്തിന്റെ ശരം കണ്ടെത്തി. വ്യാഴാഴ്ച വ്യാപാരികള്‍ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിലെ ശൗചാലയത്തിലാണ്, ഏലക്ക പറിച്ചെടുത്തശേഷം ശരം കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തെ തോട്ടങ്ങളില്‍നിന്ന് മോഷ്ടിച്ച് ഇവിടെയെത്തിച്ചതാകാമെന്ന് കരുതുന്നു. സമീപത്ത് പായയും തലയണയുമുണ്ട്.കെട്ടിടത്തിന്റെ ഗേറ്റ് നേരത്തെ നഗരസഭ പൂട്ടിയിരുന്നു. മോഷ്ടാക്കള്‍ കെട്ടിടത്തിനുള്ളില്‍ എങ്ങനെ കയറിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വണ്ടന്‍മേട് പൊലീസ് പരിശോധന നടത്തി. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow