പൊലീസ് അസോസിയേഷന്‍ സ്ഥാപക ദിനാചരണം
പൊലീസ് അസോസിയേഷന്‍ സ്ഥാപക ദിനാചരണം

ഇടുക്കി: പൊലീസ് അസോസിയേഷന്റെ സ്ഥാപക ദിനാചരണവും, ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘം പലിശ ഇളവ് വിതരണവും കട്ടപ്പനയില്‍ നടന്നു. കട്ടപ്പന പൊലീസ് സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസ് ഉദ്ഘാടനം ചെയ്തു. 1979ല്‍ രൂപീകരിച്ച സംഘടനയുടെ 45 മത് സംഘടനാ രൂപീകരണ ദിനം കേക്ക് മുറിച്ചാണ് ജില്ലാ പൊലീസ് മേധാവി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ പൊലീസ് സൊസൈറ്റിയില്‍ നിന്നും കുടിശ്ശികയില്ലാതെ വായ്പ തിരിച്ചടച്ച ഉദ്യോഗസ്ഥര്‍ക്ക് 1% പലിശ തിരികെ നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു.
മറയൂര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി പി ഓ സജുസണ്‍ -ന് 79054/ രൂപയുടെ ചെക്ക് കൈമാറി. പൊലീസ് സഹ. സംഘത്തിന്റെ പ്രസിഡന്റ് സനല്‍ കുമാര്‍ ഒ അധ്യക്ഷത വഹിച്ച യോഗത്തില്‍ കട്ടപ്പന ഡിവൈഎസ്പി പി വി ബേബി, ഐപിഎസ്എച്ച്ഒ സുരേഷ് കുമാര്‍, എസ്‌ഐ മാരായ ഉദയകുമാര്‍, രാജീവ് എം, ആര്‍ പൊലീസ് അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് കുമാര്‍ എസ്, സെക്രട്ടറി മനോജ്കുമാര്‍ ഇ.ജി എന്നിവര്‍ സംസാരിച്ചു. 1300 ഓളം സംഘാംഗങ്ങള്‍ക്ക് പലിശ ഇളവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് സംഘം ഭാരവാഹികള്‍ അറിയിച്ചു. സംഘടനാ രൂപീകരണ ദിനത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പതാകയും ഉയര്‍ത്തി.
What's Your Reaction?






