വണ്ടന്‍മേട് സെന്റ് ആന്റണീസിലെ പെണ്ണമ്മ ടീച്ചറിനെ വീട്ടിലെത്തി ആദരിച്ച് ജി പി രാജന്‍
വണ്ടന്‍മേട് സെന്റ് ആന്റണീസിലെ പെണ്ണമ്മ ടീച്ചറിനെ വീട്ടിലെത്തി ആദരിച്ച് ജി പി രാജന്‍

ഇടുക്കി: അധ്യാപക ദിനത്തില്‍ വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂളിലെ ആദ്യകാല അധ്യാപിക പെണ്ണമ്മയെ വീട്ടിലെത്തി ആദരിച്ച് വണ്ടന്‍മേട് പഞ്ചായത്തംഗം ജി പി രാജന്‍. വണ്ടന്‍മേട് പഞ്ചായത്തിലെ ആദ്യകാലത്ത് ശബരിയാർ അച്ചനും പള്ളിക്കുന്നില്‍ ജോണ്‍ സാറും അദ്ദേഹത്തിന്റെ ഭാര്യ പെണ്ണമ്മ ടീച്ചറും ജേക്കബ് സാറും മുന്‍കൈയെടുത്താണ് സ്‌കൂള്‍ ആരംഭിച്ചത്. 1945-46 കാലഘട്ടത്തില്‍ ചക്കുപള്ളം, കരുണാപുരം, പാമ്പാടുംപാറ എന്നീ പഞ്ചായത്തുകളുടെ വിവിധ മേഖലകളില്‍നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു. ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ പൊലീസ്, റവന്യു, വിദ്യാഭ്യാസ മേഖല, ഫോറസ്റ്റ് തുടങ്ങിയ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരാണ്.ജി പി രാജനെയും പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ ആദരസൂചകമായാണ് അദ്ദേഹം എല്ലാവര്‍ഷവും അധ്യാപക ദിനത്തില്‍ ടീച്ചറിനെ വീട്ടിലെത്തി ആദരിക്കുന്നത്.
What's Your Reaction?






