കൊച്ചുതോവാള ആശ്രമംപടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കൊച്ചുതോവാള ആശ്രമംപടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള ആശ്രമംപടി കുടിവെള്ള പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 ലക്ഷം രൂപ മുതല്‍മുടക്കിലാണ് 20 കുടുംബങ്ങള്‍ക്കായി പദ്ധതി നടപ്പാക്കിയത്. യോഗത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായി അധ്യക്ഷനായി. ടോമി പള്ളിവാതുക്കല്‍, ബിജു ചെരുവില്‍, ജോണി കായംകാട്ടില്‍, ഗോപാലന്‍ കപ്പയില്‍, ബിജു പേഴുംകാട്ടില്‍, ജയ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






