എം സി കട്ടപ്പനയെ അനുസ്മരിച്ച് നാട്
എം സി കട്ടപ്പനയെ അനുസ്മരിച്ച് നാട്

ഇടുക്കി: പ്രശസ്ത നാടക, ചലച്ചിത്ര നടനും സംസ്ഥാന നാടക അവാർഡ് ജേതാവുമായ എം സി കട്ടപ്പനയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. കട്ടപ്പന സിഎസ്‌ഐ ഗാർഡനിൽ നാടക പ്രവർത്തകൻ സുജാതൻ ഉദ്ഘാടനം ചെയ്തു. നടിയും നാടക സംവിധായികയുമായ ജെ ശൈലജ അനുസ്മരണ പ്രഭാഷണം നടത്തി. എംസി സ്മൃതി കൂട്ടായ്മ തയാറാക്കിയ തിരശീല വീഴാത്ത ഓർമകൾ എന്ന പുസ്തകവും പ്രകാശനം ചെയ്തു. നാടക സംവിധായകൻ മനോജ് നാരായണൻ പുസ്തകം ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്‌സൺ ബീനാ ടോമി അധ്യക്ഷയായി.
What's Your Reaction?






