തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ ട്രക്കിങ് നടത്തി
തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ ട്രക്കിങ് നടത്തി

ഇടുക്കി: വനം വന്യജീവി വാരാചരണത്തിന്റെ ഭാഗമായി തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ ട്രക്കിങ് നടത്തി. വനത്തേയും വന്യജീവികളെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി ജയചന്ദ്രന്‍ സന്ദേശം നല്‍കി. തൊട്ടാപ്പുരയിലുള്ള നക്ഷത്രവനം, ഔഷധസസ്യ പ്രദര്‍ശന തോട്ടം എന്നിവടങ്ങളിലും കുട്ടികള്‍ സന്ദര്‍ശനം നടത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് രമേഷ് ബാബു വന്യജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് ക്ലാസെടുത്തു. ഫോറസ്റ്റ് വാച്ചര്‍മാരായ ഉണ്ണികൃഷ്ണന്‍, ദിലീപ് എന്നിവര്‍ ട്രക്കിങ്ങിന് നേതൃത്വം നല്‍കി. ഇടുക്കി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി പ്രസാദ് കുമാര്‍, എന്‍സിസി സെക്കന്‍ഡ് ഓഫീസര്‍ മധു കെ ജയിംസ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍, ഇടുക്കി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശങ്കര്‍ ഗിരി, സര്‍ജന്റുമാരായ ബ്രിട്ടോ ബെന്നി, ബിയോണാമോള്‍ ടോജി, ഏഞ്ചല്‍ ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അബ്ദുള്‍ ഷുക്കൂര്‍ എ എം, ആതിര ഇ കെ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






