ബിഎംഎസ് ഉപ്പുതറയില്‍ പദയാത്ര നടത്തി
ബിഎംഎസ് ഉപ്പുതറയില്‍ പദയാത്ര നടത്തി

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. പുളിങ്കട്ടയില്‍നിന്ന് മേഖല സെക്രട്ടറി പി കെ ശിവദാസന്‍ ഉദ്ഘാടനം ചെയ്ത യാത്രയുടെ സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എസ് ജി മഹേഷ് ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം തടയുക, ക്ഷേമനിധി ക്ഷേമ പെന്‍ഷന്‍ 6000 രൂപയാക്കി വര്‍ധിപ്പിക്കുക, മിനിമം വേതനം 27900 രൂപയായി ഉയര്‍ത്തുക, മണല്‍വാരല്‍ പുനരാരംഭിക്കുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, തോട്ടം തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ച് നല്‍കുക, വന്യജീവി ആക്രമണത്തില്‍നിന്ന് കൃഷിയും കര്‍ഷകരെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പദയാത്ര നടത്തിയത്. ജാഥ ക്യാപ്റ്റന് എം എസ് ബിജു, ബിഎംഎസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് എംപി, വി കെ സെന്തില്‍കുമാര്‍, എം കെ രതീഷ്, അജേഷ് കുളത്തിനാല്‍, പ്രതിഭ പ്രശാന്ത്, ബിന്ദു സജി, പി മോഹന്‍, അനിരുദ്ധന്‍, റെജി വട്ടക്കുഴി, സുനില്‍ പി എസ്, ഷിനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






