കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യം വിതരണം ചെയ്തു
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യം വിതരണം ചെയ്തു

ഇടുക്കി: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കുള്ള അധിവര്ഷാനുകൂല്യത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംസ്ഥാന ചെയര്മാന് എന്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് അംഗം പി.കെ. കൃഷ്ണന് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് മുഖ്യ പ്രഭാഷണം നടത്തി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാമോഹന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ് മുഹമ്മദ് സിയാദ്, ജില്ലാ ക്ഷേമനിധി ഓഫീസര്‍ ആര് വിജയചന്ദ്രന്‍, വിവിധ യൂണിയന് നേതാക്കളായ എം ജെ മാത്യു, ഷേര്‍ളി ജോസഫ്, അലിയാര്, വര്‍ഗീസ് വെട്ടിയാങ്കല്‍, ജോര്‍ജ് അമ്പഴം, സ്റ്റാച്ച് പ്രതിനിധി ഇന്ദുലേഖ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






