റാങ്ക് ജേതാവ് നൂപ അനൂപിനെ സുവര്‍ണഗിരി സുവര്‍ണ ലൈബ്രറി അനുമോദിച്ചു

റാങ്ക് ജേതാവ് നൂപ അനൂപിനെ സുവര്‍ണഗിരി സുവര്‍ണ ലൈബ്രറി അനുമോദിച്ചു

May 15, 2025 - 14:50
May 15, 2025 - 14:54
 0
റാങ്ക് ജേതാവ്  നൂപ അനൂപിനെ സുവര്‍ണഗിരി സുവര്‍ണ ലൈബ്രറി അനുമോദിച്ചു
This is the title of the web page

ഇടുക്കി: എംജി സര്‍വകലാശ ബി.എസ്.സി കണക്ക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നൂപ അനൂപിനെ സുവര്‍ണ ക്ലബ്ബ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറി അനുമോദിച്ചു. എഴുത്തുകാരന്‍  കെ ആര്‍ രാമചന്ദ്രന്‍  ഉപഹാരം കൈമാറി. സുവര്‍ണഗിരി സ്വദേശിയായ വീരശേരിത്തറയില്‍  നൂപ അനുപ്  കുട്ടിക്കാലം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. പത്താം ക്ലാസ് വരെ വെള്ളയാംകുടി നിര്‍മല്‍ ജ്യോതി സ്‌കൂളിലും പ്ലസ് ടു വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലുമാണ് പഠനം നടത്തിയത്. റാങ്ക് മുന്നില്‍ കണ്ടുകൊണ്ടാണ് കട്ടപ്പന ഗവ. കോളേജില്‍ ബി എസ് സി കണക്ക്  വിഷയം തിരഞ്ഞെടുത്തത്. ഇനി സിവില്‍ സര്‍വീസ് ആണ് നൂപയുടെ ലക്ഷ്യം. ലൈബ്രറി ഭാരവാഹികള്‍ വീട്ടിലെത്തിയാണ് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കിയത്. ഭാരവാഹികളായ ആര്‍ മുരളീധരന്‍, ലിജോബി ബേബി, എം വി സുഭദ്ര എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow