തൂങ്കുഴിയില്‍ മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അണക്കരയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
തൂങ്കുഴിയില്‍ മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അണക്കരയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: തൂങ്കുഴിയില്‍ മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയും ചേര്‍ന്ന് അണക്കരയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ കാര്‍ഡിയോളജി, ഫിസിക്കല്‍ മെഡിക്കല്‍ ആന്‍ഡ് റീ ഹാബിലിറ്റേഷന്‍, ക്യാന്‍സര്‍ വിഭാഗം, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ആക്‌സിസ് ലാബിന്റെ നേതൃത്വത്തില്‍ കൊളസ്‌ട്രോള്‍, തൈറോയിഡ് ബ്ലഡ് യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിന്‍, ലിവര്‍ ഫങ്ഷന്‍ എന്നീ രക്ത പരിശോധനകളും സൗജന്യമായി ചെയ്തുനല്‍കി. ട്രസ്റ്റ് സെക്രട്ടറി എബ്രഹാം മാത്യു അധ്യക്ഷനായി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമന, ട്രസ്റ്റ് ഭാരവാഹികളായ തോമസ് ടി ആലാനി, അഞ്ചലോ നെടുംതകിടിയില്‍, സോണി ഇളപ്പുങ്കല്‍ , ജീവകാരുണ്യ പ്രവര്‍ത്തകന്‍ സാബു കുറ്റിപ്പാലക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






