സിഐടിയു അണക്കരയില്‍ ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം നടത്തി
സിഐടിയു അണക്കരയില്‍ ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം നടത്തി

ഇടുക്കി: സിഐടിയു വണ്ടന്‍മേട് ഏരിയ കമ്മിറ്റി അണക്കരയില്‍ ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ബിസി, ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍(സിഐടിയു) ജില്ലാ പ്രസിഡന്റ് കെ ആര്‍ സോദരന്‍, യൂണിയന്‍ ഏരിയ സെക്രട്ടറി സതീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






