ശാന്തന്‍പാറയിലെ സിഎച്ച്ആര്‍ ഭൂമിയില്‍ നിന്ന് മരംവെട്ടി കടത്തിയെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം: മൂന്ന് പേര്‍ അറസ്റ്റില്‍
ശാന്തന്‍പാറയിലെ സിഎച്ച്ആര്‍ ഭൂമിയില്‍ നിന്ന് മരംവെട്ടി കടത്തിയെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം: മൂന്ന് പേര്‍ അറസ്റ്റില്‍

ഇടുക്കി: ശാന്തന്‍പാറയില്‍ മരം വെട്ടികടത്തിയത് വനംവകുപ്പിനെ അറിയിച്ചു എന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശികളായ ആലുംമൂട്ടില്‍ രാജേഷ്, കുറുംപെലില്‍ അലന്‍, എസ്റ്റേറ്റ് പൂപാറ സ്വദേശി കാക്കുന്നേല്‍ അര്‍ജുന്‍ എന്നിവരാണ് അറസ്റ്റിലായത്. പേതൊട്ടി സ്വദേശി വാഴേപറമ്പില്‍ വിനീഷിനെയാണ് ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് കേസിനാസ്പദമായ സംഭവം. പേതൊട്ടിയിലെ കൃഷിയിടത്തില്‍നിന്നും ജോലി കഴിഞ്ഞ് മടങ്ങിയ വിനീഷിനെ ഇവര്‍ വാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കമ്പി വടിയും കാപ്പി വടിയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. മേഖലയിലെ സിഎച്ച്ആര്‍ ഭൂമിയില്‍ നിന്ന് മരം വെട്ടികടത്തിയത് വനം വകുപ്പിനെയും പൊലീസിനെയും അറിയിച്ചത് വിനീഷാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ വിനീഷ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ശാന്തന്‍പാറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ രാജേഷ്, അരുണ്‍, അര്‍ജുന്‍ എന്നിവര്‍ കള്ളതടി വെട്ടുകേസുകളിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.
What's Your Reaction?






