മങ്കുവ കൊക്കോ ആഗോള ഭൗമസൂചിക പദവിയിലേയ്ക്ക്
മങ്കുവ കൊക്കോ ആഗോള ഭൗമസൂചിക പദവിയിലേയ്ക്ക്

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ മങ്കുവയിലെ കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള മങ്കുവ കൊക്കോ ആഗോള ഭൗമസൂചിക പദവിയിലേയ്ക്ക്. ഇതിന് മറ്റ് കൊക്കോകളെ അപേക്ഷിച്ച് രോഗപ്രതിരോധശേഷിയും ഗുണമേന്മയും തൂക്കവും കൂടുതലാണ്. ആഗോള ഭൗമസൂചിക ഭിക്കുന്നതിന് മുന്നോടിയായുള്ള ആലോചനായോഗം ചേര്‍ന്നു. നബാര്‍ഡ് ഡിഡിഎം അരുണ്‍ എം.എസ്. ഉദ്ഘാടനം ചെയ്തു. പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍ അധ്യക്ഷനായി. . ഇവിടുത്തെ കൊക്കോ വിത്തുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് കര്‍ഷകര്‍ കൊണ്ടുപോകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റൈനു തോമസ്, കൊന്നത്തടി കൃഷി ഓഫീസര്‍ ബിജു കെ ഡി, ബാങ്ക് സെക്രട്ടറി ടി സി രാജശേഖരന്‍ നായര്‍, സംസ്ഥാന പെന്‍ഷന്‍ ബോര്‍ഡ് മെമ്പര്‍ ടി പി മല്‍ക്ക, പാക്‌സ് ഡെവലപ്‌മെന്റ് സെല്‍ ചെയര്‍പേഴ്‌സണ്‍ ആനന്ദവല്ലി, എന്‍.വി. ബേബി, ജയ്‌മോന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ വിശദീകരണം നടത്തി. ചടങ്ങില്‍ സഹകാരികള്‍ക്ക് അംഗസമാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ സഹായം വിതരണം ചെയ്തു. ജനപ്രതിനിധികള്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജിവനക്കാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






