ബിജെപി കുമളിയില്‍ നേതൃയോഗം ചേര്‍ന്നു
ബിജെപി കുമളിയില്‍ നേതൃയോഗം ചേര്‍ന്നു
ഇടുക്കി: ബിജെപി കുമളിയില്‍ നേതൃത്വ യോഗം ചേര്‍ന്നു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്ക് ചേര്‍ന്നവരെ സ്വീകരിച്ചു. സിപിഐ കുമളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സജി വെമ്പള്ളി അടക്കം 10 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനം രാജിവച്ച് സജി വെമ്പള്ളി മത്സരിച്ചിരുന്നു. കുമളി ഏരിയ കമ്മിറ്റി പ്രസിഡന്റ് വി എന്‍ ബാബു അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ വി മുരളി മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷൈന്‍ വര്‍ഗീസ്, നേതാക്കളായ അഡ്വ. ടി സി എബ്രഹാം, സനോജ് സരസന്‍, പി വി സന്തോഷ്, സോമശേഖരന്‍ എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?