കട്ടപ്പന താലൂക്കാശുപത്രിയില്‍ ആരോഗ്യം ആനന്ദം പരിപാടി നടത്തി
കട്ടപ്പന താലൂക്കാശുപത്രിയില്‍ ആരോഗ്യം ആനന്ദം പരിപാടി നടത്തി

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയും നഗരസഭയും ചേര്‍ന്ന് ആരോഗ്യം ആനന്ദം പരിപാടി സംഘടിപ്പിച്ചു. സ്ത്രീകളിലെ അര്‍ബുദം ആരംഭത്തിലെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് മെഗാ ക്യാമ്പയിന്‍ നടത്താനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ഐ.സി.ഡി.എസ് അംഗങ്ങളും, ആശ വര്‍ക്കര്‍മാരും, പങ്കെടുത്തു. സ്ത്രീകളില്‍ ഇന്ന് കണ്ടുവരുന്ന ബ്രസ്റ്റ് കാന്‍സര്‍, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവ കണ്ടെത്തുന്നതിനായി മാമോഗ്രാം, പ്ലാസ്മയില്‍ ടെസ്റ്റ് എന്നിവയാണ് നടത്തിയത്.
What's Your Reaction?






