ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണം: ഷെഡ് തകര്‍ത്തു
ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണം: ഷെഡ് തകര്‍ത്തു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിക്ക് സമീപം ഐസക് വര്‍ഗീസിന്റ ഷെഡ് ശനിയാഴ്ച രാത്രി ചക്കക്കൊമ്പന്‍ തകര്‍ത്തു. സമീപവാസികള്‍ പടക്കം പൊട്ടിച്ച് ആനയെ തുരത്തി. ശനിയാഴ്ച ആനയിറങ്കലിലെ റേഷന്‍ കടയും ചക്കക്കൊമ്പന്‍ തകര്‍ത്തിരുന്നു. നാട്ടുകാര്‍ ആനയെ തുരുത്തിയതിനുശേഷമാണ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയത്.
What's Your Reaction?






