അനധികൃതമായി മണ്ണെടുപ്പ്: കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

അനധികൃതമായി മണ്ണെടുപ്പ്: കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

Dec 23, 2023 - 23:23
Jul 7, 2024 - 23:25
 0
അനധികൃതമായി മണ്ണെടുപ്പ്: കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു
This is the title of the web page

ഇടുക്കി: തൊടുപുഴ മണക്കാട് അരിക്കുഴ ഭാഗത്ത് അനധികൃതമായി മണ്ണെടുത്ത് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. പാസ് ഇല്ലാതെ മണ്ണെടുപ്പ് നടത്തിയ രണ്ട് ടിപ്പറുകളും ഒരു ജെസിബിയുമാണ് തഹസില്‍ദാരുടെ നിര്‍ദേശാനുസരണം തൊടുപുഴ താലൂക്ക്തല റവന്യു സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്തേയ്ക്ക് മാറ്റി. ക്രിസ്മസ് അവധിക്കാലത്ത് അനധികൃതമായി മണ്ണെടുപ്പ് /കരിങ്കല്ല് കടത്ത് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 24 മണിക്കൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പറായ 04862222503ല്‍ അറിയിക്കണമെന്ന് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow