നൂറുകിലോ ചന്ദനം കടത്തിയ 2 യുവാക്കള്‍ അറസ്റ്റില്‍
നൂറുകിലോ ചന്ദനം കടത്തിയ 2 യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: അടിമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച നൂറുകിലോ ചന്ദനവുമായി രണ്ടുപേരെ അടിമാലി ട്രാഫിക് പോലിസ് അറസ്റ്റ് ചെയ്തു. പാണക്കാട് പട്ടേര്‍കടവ് പേരിയേങ്കല്‍ റിയാസ് പി മുഹമ്മദ്(28), തിയാന്‍ ഹൗസില്‍ മുഹമ്മദ് മുബഷിര്‍(25) എന്നിവരാണ് അറസ്റ്റിലായത്. നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 57 കഷണം ചന്ദനമാണ് പിടിച്ചെടുത്തത്. ഇവര്‍ എത്തിയ കാര്‍ ട്രാഫിക് പൊലിസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. വിവരമറിഞ്ഞ് അടിമാലി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വെട്ടിച്ചുകടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബസ് സ്റ്റാന്റിനുമീപത്തുള്ള ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
What's Your Reaction?






