കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ക്യാമറ സ്ഥാപിക്കണമെന്ന് വ്യാപാരികള്‍
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ക്യാമറ സ്ഥാപിക്കണമെന്ന് വ്യാപാരികള്‍

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്നും തകരാറിലായ വെളിച്ച സംവിധാനം പുനഃസ്ഥാപിക്കണമെന്നും വ്യാപാരികള്‍. രാത്രിസമയങ്ങളിലാണ് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടക്കുന്നത്. ഇത് തടയാനും രാത്രി സമയങ്ങളില്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നത്. ഹൈറേഞ്ചിലെ പ്രധാന ബസ് സ്റ്റാന്‍ഡ് ആയതിനാല്‍ രാത്രി സമയങ്ങളില്‍ അടക്കം ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. രാത്രികാലങ്ങളില്‍ അതിഥി തൊഴിലാളികളുടെ പ്രധാന ഇടമാണ് പുതിയ ബസ് സ്റ്റാന്‍ഡ്. ഇവര്‍ ഇവിടെ തമ്പടിക്കുന്നത് മറ്റ് യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തരമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ വെളിച്ച സംവിധാനം ഒരുക്കുകയും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
What's Your Reaction?






