കെജെയു ജില്ലാ സമ്മേളനം ചെറുതോണിയില്‍ നടത്തി
കെജെയു ജില്ലാ സമ്മേളനം ചെറുതോണിയില്‍ നടത്തി

ഇടുക്കി: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെജെയു) ജില്ലാ സമ്മേളനം ചെറുതോണിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ലോട്ടസ് അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ കലക്ടര്‍ വി. വിഗ്നേശ്വരി ആദരിച്ചു. അംഗങ്ങളുടെ ഇന്‍ഷൂറന്‍സ് പദ്ധതി ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, സജി തടത്തില്‍, ഔസേപ്പച്ചന്‍ ഇടക്കുളം എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം കെജെയു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെ സി സ്മിജന്‍, എം എ ഷാജി, ഇ പി രാജീവ്, കെ എസ് മധു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






