ദേവപ്രിയയ്ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്
ദേവപ്രിയയ്ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ കാല്‍വരിമൗണ്ട് കാല്‍വരി എച്ച്എസിലെ ദേവപ്രിയ ഷൈബുവിന് പാര്‍ടി വീട് നിര്‍മിച്ചുനല്‍കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അറിയിച്ചു. സബ് ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഓട്ടത്തിലാണ് 38 വര്‍ഷം പഴക്കമുള്ള സിന്ധു മാത്യുവിന്റെ റെക്കോര്‍ഡ് ദേവപ്രിയ തകര്‍ത്തത്. മത്സരത്തിനുശേഷം പരിശീലകന്‍ ടിബിന്‍ ജോസഫ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ദേവപ്രിയയ്ക്ക് സ്വന്തമായി വീടില്ലാത്ത കാര്യം പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സി വി വര്‍ഗീസ്, വീട് നിര്‍മിച്ചുനല്‍കാമെന്ന് അറിയിക്കുകയായിരുന്നു. റവന്യു ജില്ലാ കായികമേളയില്‍ 100, 200, 80 ഹര്‍ഡില്‍സ്, 4-100 മീറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണം നേടി വ്യക്തഗത ചാമ്പ്യന്‍പട്ടം നേടിയിരുന്നു. കാല്‍വരി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരി ദേവനന്ദയും റിലേയിലും ഹൈജമ്പിലും മത്സരിക്കുന്നുണ്ട്. കാല്‍വരിമൗണ്ട് പാലത്തുംതലയ്ക്കല്‍ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്.
What's Your Reaction?

