കട്ടപ്പന നഗരസഭയുടെ വികസന നേട്ടങ്ങളെ അഴിമതിയായി ചിത്രീകരിക്കുന്ന എല്‍ഡിഎഫ് മനോഭാവം തിരുത്തണം: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി
കട്ടപ്പന നഗരസഭയുടെ വികസന നേട്ടങ്ങളെ അഴിമതിയായി ചിത്രീകരിക്കുന്ന എല്‍ഡിഎഫ് മനോഭാവം തിരുത്തണം: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി
ഇടുക്കി: നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ സങ്കുചിത രാഷ്ട്രിയ ചിന്താഗതിയോടെ വീക്ഷിക്കുന്ന സമീപനം എല്‍ഡിഎഫ് അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. നഗരസഭ നടത്തുന്ന വികസന പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തുമ്പോള്‍ അത് ഭരണസമിതിയുടെ നേട്ടമായി ആളുകള്‍ കാണുമെന്ന് ഭയന്നാണ് അനാവശ്യ അഴിമതി ആരോപണം. ടൗണ്‍ ഹാള്‍, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, പൊതുമാര്‍ക്കറ്റ് എന്നിവയുടെ നവീകരണവും തുടര്‍ന്ന് എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങളും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാള്‍ നവീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ നഗരസഭയില്‍ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ സഹകരിച്ച് നിന്ന എല്‍ഡിഎഫ് ടൗണ്‍ഹാള്‍ നവീകരണം പൂര്‍ത്തിയായപ്പോള്‍ ഇത് ഭരണസമിതിയുടെ നേട്ടമായി മാറുമെന്ന് കരുതിയാണ് അതിിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനായി പുളിയന്‍മലയില്‍ സ്ഥലം വാങ്ങാന്‍ ശ്രമിക്കുമ്പോഴും അതിനെതിരെ പ്രവര്‍ത്തിച്ചു. താലൂക്ക് ആശുപത്രി വികസനത്തിനും ബൈപ്പാസ് റോഡിലെ തണലിടം പദ്ധതിക്കെതിരെയും വിയോജിപ്പ് പ്രകടിപ്പിച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടക്കരുതെന്ന ചിന്തയോടെയാണ് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. പുതിയ ബസ്റ്റാന്‍ഡ് റോഡ് നവീകരണത്തിലും പാര്‍ക്കിങ് സംബന്ധമായ വിഷയത്തിലും നഗരസഭ എടുക്കുന്ന തീരുമാനങ്ങള്‍ പൊലീസിനെ സ്വാധീനിച്ച് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. പൊതുമാര്‍ക്കറ്റിന്റെ നവീകരണത്തിലും ഇതേ പ്രവര്‍ത്തനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?

