ശബരിമല തീര്‍ഥാടകര്‍ക്ക് ചുക്കുകാപ്പിയും ലഘുഭക്ഷണവും: മാതൃകയാക്കാം ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയെ
ശബരിമല തീര്‍ഥാടകര്‍ക്ക് ചുക്കുകാപ്പിയും ലഘുഭക്ഷണവും: മാതൃകയാക്കാം ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയെ

ഇടുക്കി: സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ചുക്കുകാപ്പിയും ലഘുഭക്ഷണ വിതരണവും തുടങ്ങി. തോപ്പിപ്പാളയില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. തൊപ്പിപ്പാള അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനുസമീപമാണ് വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ ലഘുഭക്ഷണവും ചുക്കുകാപ്പിയും വിതരണം ചെയ്യുന്നത്. കൂട്ടായ്മ പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, റോയി എവറസ്റ്റ്, കൂട്ടായ്മ രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പില്‍, കെ.വി വിശ്വനാഥന്‍, ജനറല്‍ സെക്രട്ടറി എസ് സൂര്യലാല്‍, ക്ഷേത്രം സെക്രട്ടറി മനോഹരന്‍ കോഴിമല, ടോമി ആനിക്കാമുണ്ട, പ്രിന്‍സ് മറ്റപ്പള്ളി, കിഷോര്‍ അശോക, സജീവ് ഗായത്രി, കെ.പി.എം സുനില്‍, ജോസന്‍ കെ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






