കുരുവിളസിറ്റി സെന്റ് ജോര്‍ജ് സ്‌കൂള്‍ വാര്‍ഷികവും അവാര്‍ഡ് വിതരണവും
കുരുവിളസിറ്റി സെന്റ് ജോര്‍ജ് സ്‌കൂള്‍ വാര്‍ഷികവും അവാര്‍ഡ് വിതരണവും

ഇടുക്കി: കുരുവിളസിറ്റി സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കുരുവിളസിറ്റി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ എല്‍ദോസ് പുളിഞ്ചോട്ടില്‍ വിശിഷ്ടാതിഥിയായി. മാനേജര്‍ അബി കൂരാപ്പിള്ളി അധ്യക്ഷനായി. പഞ്ചായത്തംഗം സോളി സിബി, പ്രിന്‍സിപ്പല്‍ ഫാ ബാബു ചാത്തനാട്ട്, സര്‍വ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത്, കെ സി ജോര്‍ജ്, ജോസ് തേലക്കാട്ട്, സി സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






