രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍: വിജു കൃഷ്ണന്‍
രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍: വിജു കൃഷ്ണന്‍

ഇടുക്കി: രാജ്യത്തെ കര്‍ഷകര്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കിസാന്‍ സഭ അഖിലേന്ത്യ സെക്രട്ടറി വിജു കൃഷ്ണന്‍. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 'മനുഷ്യ- വന്യജീവി സംഘര്‍ഷവും കേന്ദ്ര വനനിയമങ്ങളും' എന്ന വിഷയത്തില്‍ പൂപ്പാറയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014 മുതല്‍ 2024 വരെ അഞ്ച് ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. കേരളത്തെക്കാള്‍ വലിയ പ്രതിസന്ധിയാണ് മറ്റ് സംസ്ഥാനങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വിഷയാവതരണം നടത്തി. മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ്, കെപിസിസി സെക്രട്ടറി എം എന്‍ ഗോപി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഷൈലജ സുരേന്ദ്രന്‍, എന്‍ ആര്‍ ജയന്‍, സുമ സുരേന്ദ്രന്‍, ലിജു വര്‍ഗീസ്, എം എ സെബാസ്റ്റ്യന്‍, വി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക ചെയര്‍മാന്‍ വി എന്‍ മോഹനന്‍, കണ്‍വീനര്‍ എന്‍ പി സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 3,4,5,6 തീയതികളിലായി തൊടുപുഴയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളില്‍ 9 കേന്ദ്രങ്ങളില്‍ സെമിനാര്‍ നടന്നുവരികയാണ്.
What's Your Reaction?






