പുതിയ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷിച്ച് 24 മണിക്കൂറിനകം ലഭ്യമാക്കാന്‍ ഒരുങ്ങി കെഎസ്ഇബി
പുതിയ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷിച്ച് 24 മണിക്കൂറിനകം ലഭ്യമാക്കാന്‍ ഒരുങ്ങി കെഎസ്ഇബി

ഇടുക്കി : പോസ്റ്റ് ആവശ്യമില്ലാത്ത പുതിയ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷിച്ച് 24 മണിക്കൂറിനകം ലഭ്യമാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്നുമുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂര്‍, എറണാകുളം, ഇടുക്കി ആലപ്പുഴ ജില്ലകളിലെ 235 സെക്ഷന്‍ ഓഫീസുകളാണ് പദ്ധതിക്കായി ഒരുങ്ങിയിരിക്കുന്നത്. പാക്കേജ് കണക്ഷന്‍ എന്ന പേരില്‍ www.kseb.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകര്‍ പണം അടക്കേണ്ടത്. അപേക്ഷഫീസും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച എസ്റ്റിമേറ്റ് കോസ്റ്റും ലോഡിന് ആനുപാതികമായ കരുതല്‍ നിക്ഷേപവും ഒരുമിച്ച് ഓണ്‍ലൈനായി അടക്കണം. അപേക്ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ സമയത്ത് പാക്കേജ് കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ ഓഫീസില്‍ അറിയിക്കണം. ഡിമാന്‍ഡ് ചെയ്യപ്പെടുന്ന മേല്‍ തുകകള്‍ ക്യാഷ്‌കൗണ്ടറില്‍ അടച്ചാല്‍ മതിയാവും. പോസ്റ്റില്‍ നിന്നും 35മീറ്റര്‍ വരെയുള്ള സര്‍വീസ് വയര്‍ മാത്രം മതിയാകുന്ന കണക്ഷനുകളാണ് ഈ പദ്ധതിയില്‍ ഉള്‍പെടുക. 35 മീറ്ററില്‍ കൂടുതലുള്ള കണക്ഷനുകള്‍, സര്‍വീസ് വയറിനുസപ്പോര്‍ട്ട് പോസ്റ്റ് എന്നിവ പാക്കേജ് കണക്ഷനില്‍ ഉള്‍പെടുകയില്ലെന്നും അത്തരം അപേക്ഷകളുടെ മുന്‍ഗണന നഷ്ടപ്പെടുകയും ചെയ്യുമെന്ന് കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരികുമാര്‍ കെ പി പറഞ്ഞു. സര്‍വീസ് വയര്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ക്രോസ്സ് ചെയ്യുന്നെങ്കില്‍ അവരുടെ അനുവാദം മുന്‍കൂട്ടി എഴുതി വാങ്ങിയതിനുശേഷമായിരിക്കണം പാക്കേജ് ഫീസ് അടക്കാന്‍. ഉടമസ്ഥാവകാശരേഖ, തിരിച്ചറിയല്‍രേഖ, ടെസ്റ്റ് റിപ്പോര്‍ട്ട് എന്നിവ ഓണ്‍ലൈന്‍ ആയിട്ടോ നേരിട്ടോ നല്‍കാമെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?






