കലോത്സവ നഗരിയിൽ ശ്രദ്ധ നേടി വാഴയിലയിലെ ഉച്ചയൂണ്
കലോത്സവ നഗരിയിൽ ശ്രദ്ധ നേടി വാഴയിലയിലെ ഉച്ചയൂണ്

ഇടുക്കി : കട്ടപ്പന ഉപജില്ലാ കലോത്സവ നഗരിയിൽ രുചികരമായ ഭക്ഷണം വിളമ്പി മേരികുളം സെൻ്റ് മേരീസ് സ്കൂളിലെ ഭക്ഷണ കമ്മിറ്റി. സ്കൂളിലെ പി.ടി.എയുടെ നേതൃത്വത്തിലാണ് ഊട്ടുപുര പ്രവർത്തിക്കുന്നത്. മാത്സ്യ വിഭവങ്ങൾ ഉൾപ്പെടെ 5 കൂട്ടം കറികളുമായാണ് ഉച്ചഭക്ഷണം വിളമ്പുന്നത്.
ദിവസേന 2500 പേർക്കുള്ള ഉച്ചഭക്ഷണമാണ് ഊട്ടുപുരയിൽ തയ്യാറാക്കുന്നത്. അവിയൽ, തോരൻ, മത്സ്യം, ,അച്ചാർ ,കാളൻ എന്നിവയാണ് കറികൾ. ഇതോടൊപ്പം ഭക്ഷണം വിളമ്പുന്നത് വാഴയിലയിലാണ് എന്ന പ്രത്യേകതയുമുണ്ട് . കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നല്ല രീതിയിൽ ഭക്ഷണം വിളമ്പാൻ സാധിച്ചതെന്ന് ജനറൽ കൺവീനർ ജോസഫ് മാത്യു പറഞ്ഞു. ഉച്ചഭക്ഷണത്തിന് പുറമെ രാവിലെയും, വൈകിട്ടും, ഭക്ഷണം വിളമ്പുന്നുണ്ട്. കലോത്സവത്തിൻ്റെ നടത്തിപ്പിലെ ഏകോപനം പോലെ തന്നെയാണ് ഭക്ഷണ കമ്മിറ്റിയുടെ പ്രവർത്തനവും.
What's Your Reaction?






